യു.എ.ഇ. ദേശീയ ദിനത്തില്‍ സ്വര്‍ണം കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത ലംബോര്‍ഗിനി കാറുമായി ഒരു പ്രവാസി മലയാളി. കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുറഹ്‌മാന്‍ ആണ് വ്യത്യസ്ത രീതിയില്‍ യു.എ.ഇ. ദേശീയദിനം ആഘോഷിക്കുന്നത്. ലംബോര്‍ഗിനി ഉറൂസ് കാറില്‍ പക്ഷേ വെറും ചിത്രപ്പണിയല്ല, 22 കാരറ്റ് സ്വര്‍ണ്ണം പൂശിയ അലങ്കാരപ്പണികള്‍ ആണ് ചെയ്തിട്ടുള്ളത്.

യു.എ.ഇയുടെ ദേശീയതയുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ എല്ലാമുണ്ട് കാറില്‍. നാടിന് പ്രൗഢി സമ്മാനിച്ച ഭരണാധികാരികളുടെ ചിത്രമുണ്ട്, വികസന കുതിപ്പിന്റെ പുതിയ അടയാളമായ എക്‌സ്‌പോ ലോഗോയുണ്ട്. തീര്‍ന്നില്ല യു.എ.ഇ. രൂപീകരിച്ച 1971 മുതല്‍ 2021 വരെയുള്ള ചരിത്രസംഭവങ്ങളെക്കുറിച്ച് അറബിയിലും ഇംഗ്ലീഷിലും ചെറിയ കുറിപ്പുകളും ആലേഖനം ചെയ്തിട്ടുണ്ട് കാറില്‍.