ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യമായി യുഎഇ. ജനസംഘ്യയുടെ 72 ശതമാനവും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. മൊഡേണ വാക്‌സിന് ഉപയോഗത്തിനുള്ള അംഗീകാരവും യുഎഇ നല്‍കിയിട്ടുണ്ട്. 

ഇതോടെ യുഎഇയില്‍ കോവിഡിനെതിരെ പ്രയോഗിക്കുന്ന അഞ്ചാമത്തെ വാക്‌സിനായി മാറി മൊഡേണ. മൊഡേണ വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്നും ശരീരത്തിന് ഹാനികരമല്ലെന്നും കണ്ടെത്തിയതോടെയാണ് വിതരണാനുമതി നല്‍കിയത്.