കള്‍നറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയില്‍ ഫുഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുന്നതിനിടയിലാണ് ന്യൂയോര്‍ക്കില്‍ ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ഒരു വെല്‍നെസ്സ് സെന്ററില്‍ ഇടയ്ക്ക് പോകാനും അവിടെയുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും ശ്രീപാര്‍വതിക്ക് അവസരം ലഭിച്ചത്. 

ആദ്യം പണം വാങ്ങിയിരുന്നുവെങ്കിലും പിന്നീട് സൗജന്യമായി ചെയ്തുകൊടുക്കാന്‍ തുടങ്ങി. ഇപ്പോഴത് ജീവിതത്തിന്റെ ഭാഗം തന്നെയാണ് ശ്രീപാര്‍വതിക്ക്. തന്നാലാവുന്ന സേവനം ചെയ്ത് ലോകത്തിന് മാതൃകയാവുകയാണ് ശ്രീപാര്‍വതി.