ഇന്ത്യക്കാര്‍ക്ക് യു.എ.ഇ. പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ഈ മാസം 24 മുതല്‍ 10 ദിവസത്തേക്കാണ് വിലക്ക്. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാനക്കമ്പനികള്‍ ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ അറിയിപ്പ് നല്‍കി. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. 

അതേസമയം, ഇന്ത്യ - യു.എ.ഇ. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ല. ഈ സര്‍വ്വീസ് ഉപയോഗിച്ച് യു.എ.ഇയില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം എന്നാല്‍ ഇന്ത്യയില്‍നിന്നും തിരിച്ച് യു.എ.ഇയിലേക്ക് ആളെ കയറ്റാന്‍ പാടില്ല എന്നാണ് നിബന്ധന. ഏപ്രില്‍ 24 മുതല്‍ മെയ് നാല് വരെയാണ് ചട്ടം ബാധകം.