പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരന് രക്ഷകരായി മുക്കം ഫയര്‍ഫോഴ്‌സ്. കൊടുവള്ളി സ്വദേശി സിനാന്റെ തലയിലാണ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രം കുടുങ്ങിയത്.

വീട്ടുകാര്‍ ശ്രമിച്ചിട്ടും പാത്രം ഊരിമാറ്റാന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് ഫയര്‍ഫോഴ്‌സ് കുട്ടിയെ രക്ഷപ്പെടുത്തിയത്.