കോഴിക്കോട് നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇരുചക്രവാഹനം നല്‍കിയ ആര്‍.സി ഓണര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. ഇതാദ്യമായാണ് കോഴിക്കോട് വാഹന ഉടമയ്‌ക്കെതിരെ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. പരിശോധനകളും താക്കീതുകളും പല തവണ നല്‍കിയിട്ടും കുട്ടികളുടെ വാഹന ഉപയോഗത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്നാണ് പുതിയ നടപടി