ആലപ്പുഴയില്‍ രണ്ടിടങ്ങളിലായി പ്രതികളെ പിടിക്കാന്‍ പോയ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് വെട്ടും കുത്തുമേറ്റു. ഇന്നലെ രാത്രിയാണ് രണ്ട് സംഭവങ്ങളും നടന്നത്.
വധശ്രമക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സൗത്ത് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജേഷിനെ പ്രതി വെട്ടുകയായിരുന്നു. വെട്ട് തടുത്ത ഇയാളുടെ കൈയ്യില്‍ 24 തുന്നിക്കെട്ടുണ്ട്.
അടിപിടി തടുക്കാനെത്തിയ കുത്തിയത്തോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷിനെ അക്രമികളില്‍ ഒരാള്‍ കുത്തുകയായിരുന്നു. നെഞ്ചിനുതാഴെ കുത്തേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.