പീഡന ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സി.പി.എം തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്. സിപിഎം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. 2021 മെയ്മാസത്തില്‍ പരാതിക്കാരിയെ ബ്രാഞ്ച് സെക്രട്ടറി സജിമോനും നാസര്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മറ്റുപത്ത് പേര്‍ക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണോ എന്നും പരിശോധിക്കുന്നുണ്ട്.