മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. 6 മാസവും 8 വയസും പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

ഉറങ്ങിക്കിടക്കുന്ന കുട്ടികളാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഇവരുടെ രക്ഷിതാക്കള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്