ഇന്ത്യന്‍ ഐ.ടി. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ വഴങ്ങുന്നു. പുതിയ ഐ.ടി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഡെല്‍ഹി ഹൈക്കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ട്വിറ്റര്‍. 

പരാതി പരിഹാര ഓഫീസറെ രണ്ടുമാസത്തിനുള്ളില്‍ നിയമിക്കുമെന്നും ഇന്ത്യയില്‍ ലൈസന്‍സ് ഓഫീസ് സ്ഥാപിക്കുമെന്നും ശേഷം ട്വിറ്ററിന്റെ സ്ഥിരം മേല്‍വിലാസം ഈ ഓഫീസിന്റേത് ആയിരിക്കുമെന്നും ട്വിറ്റര്‍ ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.