സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും സംസ്ഥാനത്തേക്ക് പരമാവധി കോവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കിയത്. 

ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങുന്നതിനുള്ള ടെക്‌നിക്കല്‍ ബിഡ് തുറക്കുകയാണ് എന്നും കേന്ദ്രം നല്‍കിയതിന് പുറമേ എട്ടുലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനം സ്വന്തം നിലയില്‍ വാങ്ങിയിട്ടുണ്ട് എന്നും കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.