ന്യൂഡല്‍ഹി: 30 ദിവസത്തിനുള്ളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലോകാരോഗ്യസംഘടന വിടുമെന്ന ഭീഷണിയുമായി അമേരിക്ക. ഡബ്ല്യു എച്ച് ഒ യ്ക്കുള്ള ഫണ്ട് ഇനി അമേരിക്ക നല്‍കില്ലെന്നും ഡൊണള്‍ഡ് ട്രംപ്. നാലു പേജ് ഉള്ള കത്താണ് ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ക്ക് അയച്ചിരിക്കുന്നത്. 

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക് എന്നന്നേയ്ക്കുമായി പിന്തിരിയുമെന്നും ട്രംപ് കത്തില്‍ പറയുന്നു. മുമ്പ് ചൈനയ്ക്ക് അനുകൂലമായി എടുക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ നല്‍കുന്ന ഫണ്ട് മരവിപ്പിക്കും എന്ന് അമേരിക്ക പറഞ്ഞിരുന്നു.