ഉള്ളി വില കത്തി നില്‍ക്കേ മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന 25 ടണ്‍ സവാള ലോഡ് അപ്രത്യക്ഷമായി. സവാളയുമായി വന്ന ലോഡ് അടക്കമാണ് കാണാതായത്. ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന കാക്കനാട് സ്വദേശി സിയാദിനായി കൊണ്ടുവന്ന ലോഡിനെ കുറിച്ചാണ് ഒരു വിവരവും ഇല്ലാത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളം മാര്‍ക്കറ്റിലേക്ക് 22 ലക്ഷം രൂപയുടെ സവാള കയറ്റി അയച്ചത്. ബുധനാഴ്ച എത്തേണ്ട ലോഡും ലോറിയുമാണ് പാതിവഴിയില്‍ കാണാതായത്. കേരള രജിസ്‌ട്രേഷന്‍ നമ്പറുള്ള ലോറിയെയാണ് ലോഡ് എടുക്കാന്‍ ഏല്‍പിച്ചത്. എറണാകുളം സ്വദേശിയായ ഡ്രൈവര്‍ ലോഡുമായി മടങ്ങിയിട്ടുണ്ടെന്നും കമ്പനി പറയുന്നു