തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. 

ക്ഷേത്രത്തിന്റെ ദൈനംദിന ചെലവ് വഹിക്കേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ഓഡിറ്റില്‍നിന്നും ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം വിധി പറയാനായി സുപ്രീം കോടതി മാറ്റിവെച്ചു.