മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ടിപിആര്‍ റേറ്റ് കുറയാത്ത സാഹചര്യത്തിലാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ പോലീസ് സംവിധാനം കൂടുതല്‍ ജാഗ്രതയോടെ നീങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

എണറാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഈ ജില്ലകളില്‍ കോവിഡ് ടിപിആര്‍ 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.