സംസ്ഥാനത്ത് നാലു ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. മൂന്ന് പൂട്ട് വീഴുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലേയ്ക്കുള്ള പ്രവേശനം ഒരു വഴിയിലുടെ മാത്രമായിരിക്കും. പത്രം അടക്കം അവശ്യ സേവനങ്ങൾക്കുള്ള ഇളവ് നീട്ടി.