രോ​ഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കർശനമായ മാർ​ഗമാണ് ട്രിപ്പിൾ ലോക്ക്ഡൗണെന്ന് മുഖ്യമന്ത്രി. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചയിടങ്ങളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകും. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥരെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.