കോഴിക്കോട്: അന്തരിച്ച എം.പി. വീരേന്ദ്ര കുമാറിന്റെ ഓര്‍മ്മയ്ക്കായി രാമനാട്ടുകര മാതൃഭൂമി ഓഫീസ് അങ്കണത്തില്‍ മാവിന്‍ തൈ നട്ടു. ഊഷ്മള സ്മരണകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രനാണ് തൈമാവ് നട്ടത്.