തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്ക് ഇനി പാസ് വേണ്ട. പൊതുഗതാഗതം ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി. ടാക്‌സികള്‍ക്കും ഓട്ടോറിക്ഷയ്ക്കും അനുമതി. ബാര്‍ബാര്‍ഷോപ്പുകള്‍ തുറക്കാം.

രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളു . ഹോട്സ്പോട്ടിലേക്കോ പുറത്തേക്കോ യാത്രകൾ അനുവദിക്കുകയില്ല. നിയന്ത്രണം ലംഘിച്ചാൽ ക്വാറന്റൈനില്ല പോകേണ്ടിവരും. എന്നാൽ ഞായറാഴ്ച പതിവുപോലെ സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നതായിരിക്കും