കളമശേരി സ്റ്റേഷനിൽ ഗുരുതര സുരക്ഷാ വീഴ്ച; ട്രെയിന്‍ നിര്‍ത്തിയത് പ്ലാറ്റ്‌ഫോമില്ലാത്ത ട്രാക്കില്‍

കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്ലാത്ത ട്രാക്കില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തി ആളെ കയറ്റിയതിനെതിരെ പ്രതിഷേധമുയരുന്നു. വൃദ്ധരും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ട്രാക്കില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്.  പ്ലാറ്റ്‌ഫോമില്‍ അപ്പോള്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതേത്തുടർന്നാണ് പാസഞ്ചർ ട്രെയിൻ പ്ളാറ്റ് ഫോമില്ലാത്ത ട്രാക്കിൽ നിർത്തിയത്. 

നാല് ട്രാക്കുകളുള്ള കളമശേരി റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ ട്രാക്കിലാണ് ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ട്രെയിന്‍ നിര്‍ത്തിയത്. എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറാണ് (56364) ട്രാക്കില്‍ നിര്‍ത്തിയത്. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. പ്ലാറ്റ്‌ഫോമില്ലാത്തതിനാല്‍ ട്രെയിനിലേക്ക് കയറിപ്പറ്റാന്‍ പ്രായമുള്ളവര്‍ നന്നേ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented