കോഴിക്കോട്ട് ട്രെയിന്‍ അട്ടിമറി ശ്രമം. കോഴിക്കോട് കുണ്ടായിത്തോടിന് സമീപം റെയില്‍വേ ട്രാക്കില്‍ 60 മീറ്റര്‍ നീളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചാണ് അട്ടിമറിശ്രമം നടത്തിയത്. ഏറനാട് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ആര്‍പിഎഫില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തി.  വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

മുന്‍പ് ട്രാക്ക് മുറിച്ചുമാറ്റി അട്ടിമറി ശ്രമം നടന്ന പ്രദേശത്താണ് വീണ്ടും സംഭവം. ഏറനാട് എക്‌സ്പ്രസിന്റെ എന്‍ജിനും രണ്ട് ബോഗികളും കടന്നുപോയത് അതീവ കുലുക്കത്തോടെയാണ്. ഇതേതുടര്‍ന്നാണ് ലോക്കോ പൈലറ്റ് വിവരം ആര്‍പിഎഫില്‍ അറിയിച്ചത്. തുടര്‍ന്ന് ആര്‍.പി.എഫും നല്ലളം പോലീസും നടത്തിയ പരിശോധനയിലാണ് കല്ലുകള്‍ നിരത്തിയത് ശ്രദ്ധയില്‍പെട്ടത്.