വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം; നിര്‍ദേശങ്ങളായി

വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം. ഇന്ത്യന്‍ ആകാശപരിധിയിലൂടെ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഉപഗ്രഹഭൂതല നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കുറഞ്ഞത് മൂവായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ ട്രായി നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. വൈഫൈ സൗകര്യം ലഭ്യമായിരിക്കും. ഇത് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം എന്നതാണ് ട്രായിയുടെ നിര്‍ദേശം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented