ആലപ്പുഴ - ചങ്ങനാശ്ശേരി എ.സി. റോഡില്‍ നാളെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടാകും. ദീര്‍ഘദൂര വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അനിശ്ചിതകാലത്തേക്ക് യാത്രാവിലക്ക് ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിയന്ത്രണവിധേയമായി യാത്രാനുമതി നല്‍കിയിട്ടുണ്ട്. 

'റീ ബില്‍ഡ് കേരളാ' പദ്ധതിയില്‍ പെടുത്തി റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം കൊണ്ടുവരുന്നത്. പണി നടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.