എ.കെ. ശശീന്ദ്രനെതിരെ ടി.പി. പീതാംബരന്‍ രംഗത്ത്. ശശീന്ദ്രന്റെ വീട്ടില്‍ യോഗം ചേര്‍ന്നത് ശരിയായില്ലെന്നും പാര്‍ട്ടി അറിയാതെയാണ് യോഗം ചേര്‍ന്നതെന്നും പീതാംബരന്‍ ആരോപിച്ചു.
ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഇങ്ങനെ യോഗം ചേര്‍ന്നതിലെ ഔചിത്യം ശശീന്ദ്രന്‍ തന്നെ ആലോചിക്കണമെന്നും പീതാംബരന്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി എടുത്ത തീരുമാനങ്ങളില്‍ കൂടുതലായി ഒന്നും ചര്‍ച്ച ചെയ്യുവാന്‍ ഉണ്ടായിരുന്നില്ല എന്നും ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.