തിരുവനന്തപുരം: പാനൂര്‍ ഏരിയ കമ്മറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരീക അവയവങ്ങളില്‍ അണുബാധ കൂടിയതോടെയാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്. രാത്രി 9.30 ഓടെയായിരുന്ന മരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ സംസ്‌കാരം ഇന്ന് നടത്തും. 73 വയസായിരുന്നു.