കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യത്തില്‍ കണ്ട മദ്യക്കുപ്പി മന്ത്രി നീക്കി. റസ്റ്റ് ഹൗസിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് മന്ത്രി എത്തിയത്. റസ്റ്റ് ഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രജിസ്റ്റര്‍ കൃത്യമായിരിക്കണമെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.