കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യപാക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പാകിസ്താന്‍ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented