തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ പേമാരിയിൽ ഏഴുപേർ മരണമടഞ്ഞു. ഇരുപത്തഞ്ചോളം പേരെ കാണാതായെന്നാണ് വിവരം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു.

നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് സംസ്ഥാനം. 40-50 കിമീ വേഗതയിൽ കാറ്റിന് സാധ്യത. വടക്കൻ കേരളത്തിലും മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.