ഇടുക്കി: സംസ്ഥാന ബജറ്റിന്റെ മുഖചിത്രമായി ഇത്തവണ മന്ത്രി തോമസ് ഐസക്ക് തിരഞ്ഞെടുത്തത് വെടിയേറ്റ് വീണ ഗാന്ധി ചിത്രമാണ്. തൊടുപുഴയ്ക്ക് സമീപം നാഗപ്പുഴ കല്ലൂര്‍ക്കാട് വഴിയാഞ്ചിറയുള്ള ടോം വട്ടക്കുഴിയാണ് ആ ചിത്രത്തിന് പിന്നിലെ കലാകാരന്‍. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം ഒട്ടേറെ രാഷ്ട്രീയ പ്രമുഖര്‍ ട്വീറ്റ് ചെയ്തിരുന്നു.