കെടിഡിസി ഹോട്ടലുകളിലെ ശൗചാലയങ്ങള്‍ ഇനി വഴിയാത്രക്കാര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറക്കാനാണ് തീരുമാനം.
പെട്രോള്‍പമ്പുകളും പൊതുശൗചാലയങ്ങളുമാണ് ദീര്‍ഘദൂരയാത്രക്കാരുടെ ഏക ആശ്രയം. എന്നാല്‍ രാത്രിയില്‍ ഇവയുടെ പ്രവര്‍ത്തനം അധികമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ശൗചാലയങ്ങള്‍ യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്.