പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ലിറ്ററിന് മൂന്നുരൂപവീതം കുറയുമെന്ന് ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ പെട്രോൾ വില കുറയ്ക്കുമെന്ന് ഡിഎംകെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. വാ​ഗ്ദാനം പാലിക്കുകയാണ് സ്റ്റാലിൻ സർക്കാർ. നാളെമുതലാണ് പുതുക്കിയ പെട്രോൾ നിരക്ക് നിലവിൽ വരിക.