ചാലക്കുടി: നൂറിന്റെ നിറവിലും ജാനകി മുത്തശ്ശി പാട്ടും ഡാന്‍സുമൊക്കെയായി കൊച്ചുമകള്‍ക്കൊപ്പം തിരക്കിലാണ്. ഈ മാസം 28-ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ജാനകി മുത്തശ്ശി ഇതിനോടകം തന്നെ ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.