വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി മയക്കുവെടി വച്ചു. പുല്‍പള്ളി കൊളവള്ളിയിലെ കൃഷിയിടത്തിലിറങ്ങിയ കടുവയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കണ്ടെത്തിയത്.

പാറക്കവല എന്ന സ്ഥലത്ത് വെച്ചാണ് മയക്കുവെടി വെച്ചത്. ഇന്നലെയും കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാല്‍പാടുകള്‍ മാത്രമായിരുന്നു കണ്ടെത്താനായത്.

ഒഴിഞ്ഞുകിടന്ന വീടിനകത്ത് നിന്നാണ് ഇന്ന് വനംവകുപ്പ് സംഘം കടുവയെ കണ്ടെത്തിയത്. കട്ടിലിനടിയില്‍ നിന്ന് കടുവ പുറത്തേക്കോടി അടുത്തുള്ള പൊന്തക്കാട്ടില്‍ മറഞ്ഞിരിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകരും മയക്കുവെടി സംഘവും ചേര്‍ന്ന് ആ ഭാഗം വളഞ്ഞ് മയക്കുവെടി വെക്കുകയായിരുന്നു