വയനാട്ടിലെ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. തവിഞ്ഞാല്‍ മക്കിക്കൊല്ലിയിലാണ് വനംവകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങിയത്. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച മുതലാണ് മക്കിക്കൊല്ലി മേഖലയിൽ കടുവ ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം ഒരു പശുവിനെ കടുവ പിടിച്ചിരുന്നു. ഇതിനുശേഷം കൊന്നിട്ട പശുവിനെ തിന്നാനായി കടുവ വീണ്ടും നാട്ടിലിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വനംവകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.