​ഗർഭാവസ്ഥയിൽ കോവിഡ് ഡ്യൂട്ടിക്കെത്തി ​ഗുരുതരാവസ്ഥയിലായ ആരോ​ഗ്യ പ്രവർത്തകയുടെ ചികിത്സയിൽ ഏകോപനക്കുറവെന്ന് പരാതി. തുറവൂർ താലൂക്കാശുപത്രിയിലെ നഴ്സ് സനിത സത്യദേവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടതോടെ വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. സനിതയുടെ ​ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.