കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌, ചടങ്ങുകളില്‍ മാറ്റമില്ലാതെ തൃശ്ശൂര്‍ പൂരം പ്രൗഡിയോടെ നടത്താന്‍ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പൂരപ്പറമ്പിലെത്തുന്ന 45 വയസിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കുട്ടികള്‍ക്ക് പൂരപ്പറമ്പില്‍ പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.