രണ്ട് മാസത്തിനിടെ രണ്ട് തവണ അറ്റകുറ്റപ്പണി നടത്തിയ റോഡ് വീണ്ടും തകര്‍ന്നു. തൃശൂര്‍- കൂര്‍ക്കഞ്ചേരി റോഡാണ് തകര്‍ന്നത്. കോര്‍പ്പറേഷന് കീഴിലുള്ള റോഡ് നിലവാരമില്ലാത്ത രീതിയില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് സഞ്ചാര യോഗ്യമല്ലാതാകാന്‍ കാരണം. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വീണ്ടും ഇതേ രീതിയില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍