തൃശ്ശൂര്‍ മേയറെ പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി. മേയര്‍ എം.കെ. വര്‍ഗീസ് ഇക്കാര്യത്തില്‍ കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. ഇത് തന്റെ സ്വാർഥ താൽപര്യമല്ല മറിച്ച് പദവിയെ മാനിക്കണം എന്നതുകൊണ്ടാണ് പറഞ്ഞതെന്നും മേയർ. എന്നാൽ ഉന്നത സ്ഥാനീയരെ ആദരിക്കൽ പോലീസിന്റെ പണിയല്ലെന്ന് പോലീസ് അസോസിയേഷൻ പ്രസിഡന്റ് മറുപടിയായി പറഞ്ഞു.