റമദാന്റെ വിശുദ്ധ നാളില്‍ നാട്ടുകാര്‍ക്ക് സഹായമായി പ്രവാസി സുഹൃത്തുക്കള്‍. കാസറ​ഗോഡ് തൃക്കരിപ്പൂരിലെ 120ഓളം കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിച്ച് നല്‍കുകയാണ് ഇസ്മയില്‍ ഹാജിയും റഷീദ് ഹാജിയും.

കവ്വായി കായലിന്റെ ഓരം ചേർന്നാണ് കിടക്കുന്നതെങ്കിലും നാട്ടിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. മനുഷ്യവാസം തുടങ്ങിയതുമുതൽ അനുഭവിക്കുന്ന ദുരിതം അധികൃതരാരും ഇതുവരെ ​ഗൗനിച്ചിട്ടില്ല. നാട്ടുകാരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞ ഇസ്മയില്‍ ഹാജിയും റഷീദ് ഹാജിയും നാലുവർഷം മുമ്പ് നാടിന്റെ ദുരിതം തീർക്കാൻ രം​ഗത്തെത്തി.

ആദ്യം വാടകയ്ക്കെടുത്ത വണ്ടിയിലായിരുന്നെങ്കിൽ ഇപ്പോൾ സ്വന്തം വാഹനവും ഇവർ വാങ്ങി. വേനൽ രൂക്ഷമാവുന്ന മാർച്ച് മൂന്നാം വാരം മുതൽ മഴ പെയ്യുന്നതുവരെ ഇവരുടെ സേവനമുണ്ടാവും.