തിരുവോണ ദിവസം സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നടന്നത് മൂന്ന് കൊലപാതകങ്ങൾ. തിരുവനന്തപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ അയൽവാസി കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തൃശ്ശൂരിൽ വാടക തർക്കത്തിന്റെ പേരിൽ യുവാവും ബന്ധുവുമായുണ്ടായ സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു.  ചെന്ത്രാപ്പിന്നിയിൽ അമ്പത്തിരണ്ടുകാരനായ സുരേഷിനെ ബന്ധുവായ അനൂപ് കുത്തിക്കൊന്നു. ഉത്രാടദിനത്തിൽ സുരേഷും മദ്യലഹരിയിലായിരുന്ന അൂനൂപും തമ്മിൽ സംഘർഷമുണ്ടായി. ഇതിന്റെ പ്രതികാരമായി ഇന്നുരാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊല്ലുകയായിരുന്നു.