തിരുവനന്തപുരം: തിരുവനന്തപുരത്തെ മൂന്ന് ഹോട്ടലുകളില്‍ പ്രവാസികള്‍ക്ക് പണം നല്‍കി നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കും. കെടിഡിസിയുടെ മസ്‌കറ്റ്, സമുദ്ര, ചൈത്രം ഹോട്ടലുകളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 

പത്താം തിയതിയാണ് തിരുവനന്തപുരത്തേയ്ക്ക് ആദ്യ വിമാനം എത്തുക. അന്നു തന്നെ പണം നല്‍കി നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യം ഉണ്ട്. കൊറോണ കെയര്‍ സെന്ററില്‍ വിപുലമായ സൗകര്യം ഉണ്ടെങ്കിലും പ്രവാസികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാനാണ് ഈ സൗകര്യം ഒരുക്കിരിക്കുന്നത്.