ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് മഹാരാഷ്ട്രയില്‍ പതിനായിരക്കണക്കിന് കര്‍ഷകരുടെ വാഹന റാലി. നാസിക്കില്‍ നിന്നും മുംബൈയിലെത്തിയ കര്‍ഷകര്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തും. വിവിധ പാർട്ടികളുടെ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും മാർച്ചിൽ അണിനിരക്കും. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ സമരത്തില്‍ പങ്കാളികളാകും. നാളെ റിപ്പബ്ലിക്ക് ദിനത്തിൽ ആസാദ് മൈതാനത്ത് പതാകെ ഉയർത്തി ശേഷമാകും കർഷകർ സമരം അവസാനിപ്പിക്കുക.