വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അദാനിയെ ക്ഷണിച്ചു കൊണ്ടു പോയവരാണ് ബി.ജെ.പിയെ കുത്തകകളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബജറ്റിന്‍ മേലുള്ള പൊതു ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍. 

മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും ധനമന്ത്രി കടന്നാക്രമിച്ചു. ആഗോള ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അദാനിയെ വിളിച്ചുകൊണ്ട് പോയതെന്ന് ശശി തരൂരിനെ നോക്കി നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ലോക്സഭ ഇന്ന് പിരിയും.