കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മള്‍ ഒരുമിച്ച് കോവിഡ് പ്രതിസന്ധിയെ നേരിടുമെന്നും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മോദി പറഞ്ഞു.

ഏത് പ്രതിസന്ധിയും മറികടക്കാനുള്ള കരുത്ത് നമ്മുടെ സംസ്‌കാരം നല്‍കുന്നുവെന്നും ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.