ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്‌ന സുരേഷിന് തോമസ് ഐസക്കുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് സുരേന്ദ്രന്റെ പുതിയ ആരോപണം. 

സ്വപ്നയുമായി ഏത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഐസക് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം ഇരുവരുടെയും ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടിട്ടുണ്ടെന്നും കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക് ശിവശങ്കറും സ്വപ്‌നയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.