അപൂര്‍വ്വ രോഗം ബാധിച്ച് വേദനയില്‍ പുളയുന്ന നാട്ടിത സ്വദേശി ശ്രേയമോളുടെ ചികിത്സാ സഹായത്തിനായി ആയിരം രൂപ ചാലഞ്ചുമായി നാട്ടുകാര്‍. തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിയുന്ന ശ്രേയമോൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ പന്ത്രണ്ടുലക്ഷം രൂപയുടെ മരുന്നുവേണം. ശ്രേയമോള്‍ക്കായി 1000 രൂപയുടെ 10 ചാലഞ്ചുകള്‍ നടന്‍ സലീം കുമാര്‍ ഏറ്റെടുത്തു.