വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍.എസ്.എസ് കേന്ദ്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്. തിരുവഞ്ചൂര്‍- ആര്‍.എസ്.എസ് രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സി.പി.എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് തിരൂവഞ്ചൂര്‍ ക്ഷേത്രത്തിലെത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു