ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി കൊല്ലാന്‍ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് സോളാര്‍ കേസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭരണത്തുടർച്ചയ്ക്കു വേണ്ടിയുണ്ടാക്കിയ കള്ളക്കേസാണിത്.  ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് കേസെടുക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.