ചൂടുകൂടുകയാണ്. മനുഷ്യരേ പോലെ തന്നെ മൃ​ഗങ്ങളും ചൂടുകാരണം വലയുന്നുണ്ട്. കനത്ത ചൂടിൽ നിന്ന് മൃ​ഗങ്ങളെ രക്ഷപ്പെടുത്താൻ എ.സിയും തണുപ്പേകുന്ന ഭക്ഷണവുമെല്ലാം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം മൃ​ഗശാല.

തണ്ണിമത്തൻ തണുപ്പിച്ചാണ് കരടിക്ക് നൽകുന്നത്. കുളിക്കാൻ കുളവുമുണ്ട്. അനക്കോണ്ടയ്ക്കും രാജവെമ്പാലയ്ക്കും തണുപ്പേകാൻ എ.സി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മുളയിലകളും ഇട്ടുകൊടുത്തിരിക്കുന്നു. ഒട്ടകപ്പക്ഷിക്കാകട്ടെ നല്ലൊരു കുടിലും സജ്ജീകരിച്ചിട്ടുണ്ട്. കടുവകൾ തണുപ്പകറ്റുന്നത് അരമണിക്കൂർ നീണ്ടുനിൽക്കുന്ന  കുളിയിലൂടെയുമാണ്.