സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം പൊറുതിമുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ.  ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനമുൾപ്പെടെ തുടർക്കഥയാവുകയാണ്. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. 

മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സാമൂഹ്യവിരുദ്ധരുടെ അശ്ലീലപ്രദർശനം. കഴിഞ്ഞദിവസം ഹോസ്റ്റലിന് സമീപമെത്തിയ യുവാവിനെ വിദ്യാർത്ഥികൾ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. തങ്ങൾ ചെന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചുണർത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.